റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മഹാറാണി. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. റോഷൻ മാത്യൂ, ജോണി ആന്റണി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ബാലു വർ​ഗീസ്, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങി നിരവധി താരങ്ങളെ പോസ്റ്ററിൽ കാണാം. ഒരു പെൺകുട്ടിയെയും പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രണയ കഥ കൂടി പറയുന്ന ഒരു കോമഡി ചിത്രമായിരിക്കും മഹാറാണി എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. വാലന്റൈൻസ് ദിനത്തിലാണ് സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed