രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നത്.
വന്ദനത്തിലെ ഗാഥയെ അത്ര പെട്ടെന്നാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലും തെന്നിന്ത്യയിലുമടക്കം ഒരു കാലത്ത് വലിയ ഫാൻ ബേസുള്ള താരം കൂടിയാണ് ഗിരിജ ഷെട്ടാർ. 2003-ലാണ് ഏറ്റവും അവസാനമായി ഗിരിജ സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ഗിരിജ ഷെട്ടാർ സിനിമയിലേക്ക് എത്താൻ പോവുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നത്. എന്നാൽ താരത്തിൻറെ വേഷം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഗിരിജയെ വീണ്ടും കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകരും.നവാഗതനായ സംവിധായകൻ ചന്ദ്രജിത്ത് ബെലിയപ്പയാണ് ‘ഇബ്ബനി തബ്ബിട ഇലെയാലി’ സംവിധാനം ചെയ്യുന്നത്. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലൊക്കേഷൻ ദൃശ്യങ്ങൾ ട്വിറ്ററിൽ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.
പത്രപ്രവർത്തകയും തത്ത്വചിന്തകയുമായ ഗിരിജ ഷെട്ടാർ ജനിച്ചത് ഇംഗ്ലണ്ടിലാണ്. പിതാവ് കർണ്ണാടകത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ ഡോക്ടറാണ്. അമ്മ ബ്രിട്ടീഷ് വശജയും. മണിരത്നത്തിൻറെ ഗീതാഞ്ജലിയിൽ അഭിനയിച്ചാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇതുവരെ ആറ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിൽ രണ്ട് ഹിന്ദി ചിത്രങ്ങളും, രണ്ട് തെലുങ്ക് ചിത്രങ്ങളും ഉൾപ്പെടുന്നു.