മലയാളത്തിലെ ഹോപ്പുള്ള സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് ജനിച്ചു.
ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബേസിൽ ഈ സന്തോഷവാർത്ത അറിയിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2017ലായിരുന്നു ബേസിലും, എലിസബത്തും വിവാഹിതരായത്.
6 ലക്ഷത്തിൽപരം ആരാധകരാണ് ഇതിനോടകം താരത്തിൻ്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും, ആരാധകരുമാണ് കമന്റിലൂടെ ബേസിലിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.