പ്രണയദിനത്തിൽ തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തി യുവനടനും, മലയാളത്തിലെ വിന്റേജ് നായകൻ ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ്സ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർ ആണ് കാളിദാസന്റെ കാമുകി.
ഇൻസ്റ്റാഗ്രാമിൽ “ഐ മിസ് യു” എന്ന അടിക്കുറിപ്പോടെ കാളിദാസ് ഇട്ട പോസ്റ്റിന് ഞാനും നിന്നെ മിസ്സ് ചെയ്യുന്നു ഹാപ്പി വാലന്റൈൻസ് ഡേ എന്നായിരുന്നു തരുണിയുടെ മറുപടി.
നിരവധി ആരാധകരാണ് കമന്റ് ബോക്സിലൂടെ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത് ആരാധകർക്ക് പുറമേ ഒട്ടനവധി താരങ്ങളും കാളിദാസന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. കല്യാണം എന്നാണ്? ഗോസിപ്പുകൾ എല്ലാം ഇപ്പോൾ സത്യമായില്ലേ? എന്നിങ്ങനെയുള്ള കൗതുകമേറിയ കമൻ്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
ഇരുവരുടെയും കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോസും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രജ്നിയാണ് കാളിദാസ് ജയറാമിന്റെ വരാനിരിക്കുന്ന ചലച്ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ തന്നെ കാളിദാസ് അഭിനയിക്കുന്നുണ്ട്.