Breaking
Wed. May 20th, 2026

“സൂപ്പർ ബൈക്കിൽ പറന്ന് ലേഡി സൂപ്പർസ്റ്റാർ.”

28 ലക്ഷം രൂപയുടെ ബിഎംഡബ്ലിയു ആഡംബര ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ ‘ലേഡി സൂപ്പർസ്റ്റാർ’ മഞ്ജു വാര്യർ.’ ഈ പ്രായത്തിൽ എന്തിന് ബൈക്ക്?’ എന്ന് ചോദിച്ചവർക്കുള മഞ്ജുവിൻ്റെ മറുപടിയാണ് പുതിയ ബൈക്ക്.

തമിഴ് ചിത്രം തുനിവിന്റെ ചിത്രീകരണത്തിനിടെ തല അജിത്തിനും സംഘത്തിനോടും ഒപ്പമുള്ള കാശ്മീർ യാത്രയാണ് മഞ്ജുവിനെ ബൈക്ക് വാങ്ങാൻ പ്രേരിപ്പിച്ചത്. അജിത്തിന്റെ കൈവശമുള്ള അതേ ബിഎംഡബ്ലിയു സീരീസ് തന്നെയാണ് മഞ്ജുവും വാങ്ങിച്ചിരിക്കുന്നത്.

ചെറുപ്പം മുതലേ ബൈക്കുകളോട് വളരെ ക്രേസ് ഉള്ള ആളായിരുന്നു മഞ്ജു. ബൈക്കിന്റെ രജിസ്ട്രേഷൻ നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും ടൂവീലർ ലൈസൻസ് ഇല്ലാതെ പുറത്തെടുക്കില്ല എന്നുള്ള ഉറച്ച തീരുമാനത്തിൽ ആയിരുന്നു മഞ്ജു. രണ്ടു മാസം മുൻപാണ് കൊച്ചിയിൽ നിന്നും ടുവീലർ ലൈസൻസ് മഞ്ജു എടുത്തത്.

BMW R 1250 GS എന്ന സൂപ്പർ ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. മഞ്ജു ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *