ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാരിൽ ഒന്നാം സ്ഥാനം തെന്നിന്ത്യൻ സൂപ്പർ താരമായ ‘തളപതി‘ വിജയ്ക്ക്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ നടത്തിയ റിസർച്ചിൻ്റെ അടിസ്ഥാനത്തിലാണ് വിജയ് ഒന്നാമനായത്.
ജനുവരി മാസത്തെ റിസര്‍ച്ച് പ്രകാരമുള്ള പട്ടികയാണ് ഓർമാക്സ് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽകൂടി പുറത്തുവിട്ടത്. വ്യവസായം എന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമ കുതിച്ചുപായുകയാണ്. ഓർമാക്സിൻ്റെ പട്ടികയിൽ പത്തിൽ എട്ടും തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ്. അതിൽ കൂടുതലും കോളിവുഡിൽ നിന്നുള്ളവരും.
തമിഴ് സിനിമയുടെ ‘തളപതി‘ വിജയ് ലിസ്റ്റില്‍ ഒന്നാം കരസ്ഥമാകിയപ്പോൾ, രണ്ടാം സ്ഥാനത്ത് തെലുങ്ക് സിനിമയുടെ ‘സ്റ്റൈലിഷ് സ്റ്റാർ‘ അല്ലു അർജുനാണ്. വാരിസ് ആണ് വിജയ് നായകനായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 2023 പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ കയറുകയും ചെയ്തു.
അല്ലു അര്‍ജുന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം തീയേറ്ററുകളിൽ സൂപ്പർഹിറ്റായ പുഷ്പയാണ്. അല്ലുവിന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത പുഷ്പയുടെ രണ്ടാം ഭാഗത്തിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയണ് ആരാധകർ.
മൂന്നാം സ്ഥാനത്ത് ബോളിവുഡിലെ ‘കിംഗ് ഖാനായ‘ ഷാരൂഖ് ഖാനും വന്നു. ബോളിവുഡിന്‍റെ കൂടി തിരിച്ചുവരവ് ആയിമാറിയ പഠാന്‍റെ വിജയത്തിളക്കത്തിലാണ് ഷാരൂഖ് ഖാന്‍.
നാലാം സ്ഥാനത്ത് പ്രഭാസും, അഞ്ചാം സ്ഥാനകാരനായി അക്ഷയ് കുമാറൂം പട്ടികയിലുണ്ട്. ‘നടിപ്പിൻ നായകൻ‘ സൂര്യ ആറാമതായും,
തെലുങ്ക് സിനിമയുടെ ‘young tiger‘ ജൂനിയർ N.T.R എഴാമതായും ഓർമക്സിൻ്റെ പട്ടികയിൽ സ്ഥാനം പിടിച്ചു.
‘തല‘ അജിത്ത് എട്ടാമനും, രാം ചരൺ ഒൻപതാമനുമായി.പട്ടികയിൽ പത്തമനായി കന്നടയുടെ ‘റോക്കിങ് സ്റ്റാർ‘ യഷും പട്ടികയിലുൾപ്പെട്ടു.
ജനുവരിയിലെ റിസർച്ചിൻ്റെ അടിസ്ഥാനത്തിൽ ഓർമാക്സ് പുറത്തുവിട്ട പട്ടികയിൽ ഇവരെല്ലാമാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ താരങ്ങൾ.