Breaking
Tue. Oct 14th, 2025

2005 മുതൽ 2015 വരെ തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു അനുഷ്ക ഷെട്ടി. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രാധാന്യമുള്ള ലേഡി സൂപ്പർസ്റ്റാർ നായികയായിരുന്നു അനുഷ്ക. കർണാടക സ്വദേശിനിയായ ‘സ്വീറ്റി ഷെട്ടി‘ സിനിമയിൽ വന്നതിനുശേഷം ആണ് അനുഷ്ക ഷെട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. എല്ലാ സൂപ്പർതാരങ്ങളുടെയും നായികയായി അഭിനയിച്ചു എങ്കിലും അനുഷ്കയുടെ കരിയറിന് വലിയ പ്രശംസ നേടിക്കൊടുത്തത് അരുന്ധതി, രുദ്രമാദേവി, പഞ്ചാക്ഷരി, ഭാഗമതി, ബാഹുബലി ദ കൺക്ലൂഷൻ, സൈസ് സീറോ തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ആയിരുന്നു. 2020ൽ അവസാന ചിത്രമായ ‘നിശബ്ദത്തിന്‘ ശേഷം അനുഷ്കയെ വെള്ളിത്തിരയിൽ കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ശിവരാത്രി ദിവസം കുടുംബത്തിനൊപ്പം ഉള്ള അനുഷ്കയുടെ ക്ഷേത്രദർശന വീഡിയോ വൈറൽ ആയിരിക്കുകയാണ്.

അനുഷ്ക ഷെട്ടി മുൻപ്

ഇപ്പോൾ അത്യാവശ്യം തടിച്ച ശരീരപ്രകൃതിയുള്ള അനുഷ്കയെ വിമർശകർ ബോഡി ഷേമിങ് ചെയ്തുകൊണ്ടുള്ള കമൻ്റുകളാണ് കാണാൻ സാധിക്കുക.

അനുഷ്ക ഷെട്ടി ഇപ്പൊൾ

ഇപ്പോൾ കണ്ടാൽ വയസ്സായെന്നും ഇനി നായികയായി അഭിനയിക്കാൻ പറ്റില്ലെന്നും, അനുഷ്കയ്ക്ക് എന്താണ് പറ്റി എന്നിങ്ങനെയുള്ള ഒട്ടനവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കൂടുതൽ പോസ്റ്റുകൾ വായിക്കുന്നതിനായി ഇവിടെ ക്ലക്കുചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *