Breaking
Fri. Aug 1st, 2025

മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.

ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് അടുത്തിടെ സിനിമാ സീരിയൽ താരം മനോജ് കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല് ഇപ്പൊൾ നടനും അവതാരകനുമായ മിഥുൻ രമേശിനും ഇതേ രോഗം പിടിപെട്ടിരിക്കുന്നു. മുഖം കോടുന്ന അസുഖമായ ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

മിഥുൻ രമേശ്

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.കുറച്ചുദിവസത്തെ യാത്രയ്ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്.

Also Read: കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

” കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്സ് ചെയ്താലേ അടക്കാൻ കഴിയൂ… മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് ‘എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്… കേട്ടോ..”- മിഥുൻ വീഡിയോയിൽ പറഞ്ഞു.

മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്.

Also Read: മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.

Spread the love

Related Post

2 thoughts on “മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.”

Leave a Reply

Your email address will not be published. Required fields are marked *