ഒന്നരവർഷം മുൻപ് ആരാധകർ ഏറെ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത. 2017ൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആണ് ഇരുവരും വിവാഹം കഴിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇവരുടെ വേർപിരിയൽ ആരാധകരെ വളരെയധികം ഞെട്ടിച്ചു. ഇപ്പോൾ ഇതാ വിവാഹമോചനത്തിനുശേഷം ആദ്യമായി സമന്തയും ഒത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചൈതന്യ.
തമിഴിലെ ഏവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ ‘വിണ്ണയ് താണ്ടി വരുവായ’ യുടെ തെലുങ്ക് റീമേക്കായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘യേ മായാ ചെസാവേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രങ്ങളാണ് ചൈതന്യ പങ്കുവെച്ചത്. ഇരുവരും പിരിഞ്ഞതിന്റെ കാരണങ്ങളൊന്നും വ്യക്തമല്ല. വേർപിരിയലിനു ശേഷം സ്വന്തം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രണ്ടുപേരും.
I feel all of this love…
— Samantha (@Samanthaprabhu2) February 25, 2023
It is what keeps me going…
Now and forever, I am what I am because of you 🫶🏻
13 years and we are just getting started 💪🏼 https://t.co/eT1jwWnBCQ
‘വയസ്സാകും തോറും താൻ മുന്നോട്ടു പോകുമെന്നും, എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി, ഇനി ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നും സ്നേഹത്തിന്റെ തരംഗം മാത്രം’ ഇങ്ങനെയാണ് സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ വാക്കുകളിൽ നാഗ് ചൈതന്യയോടെ ഇപ്പോഴും സ്നേഹം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Also Read: മലയാള സിനിമ കൾച്ചറിനെ വിമർശിച്ച് നടി സംയുക്ത. താരം പറഞ്ഞതിൽ കഴമ്പുണ്ടെന്ന് പ്രേക്ഷകർ.
ഒന്നുമില്ലായ്മയിൽ നിന്നും സിനിമ പാരമ്പര്യം പോലുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ എത്തിയ താരമാണ് സാമന്ത. സിനിമയോടുള്ള അടങ്ങാത്ത പ്രണയമാണ് ഇന്നത്തെ സ്റ്റാർഡം ലെവലിൽ എത്തിച്ചത്. നായകന്റെ പിറകെ വെറുതെ നടക്കുന്ന നായിക മാത്രമാകാതെ തന്റേതായ ഒരു സ്ഥാനം സാമന്തയ്ക്ക് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞു.
കുറച്ചുനാളുകൾക്ക് മുന്നേ ‘മയോസൈറ്റിസ്’ എന്ന രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു സാമന്ത. ഏറെനാളത്തെ ട്രീറ്റ്മെന്റ് ശേഷം ഇപ്പോൾ രോഗമുക്ത ആയിരിക്കുകയാണ് അവർ. യശോദയാണ് സാമന്തയുടേതായ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ശാകുന്തളം, ഖുശി സിറ്റാടൽ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
[…] […]