രാജമൗലി ചിത്രമായ ആർ ആർ ആറിലെ ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട നാട്ടുനാട്ടു എന്ന ഗാനം ആലപിച്ചിരിക്കുകയാണ് ബി.ടി.എസ് ഗായകൻ ജങ്കുക്ക്. ജങ്കുക്ക് ആലപിച്ച വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുകയാണ്.

നാട്ടു നാട്ടു

വ്യാഴാഴ്ച ജങ്കുക്ക് നടത്തിയ ലൈവ് സെഷനിൽ ജൂനിയർ എൻ.ടി.ആറിന്റെയും രാംചരന്റെയും ബ്ലോക്ക് ബസ്റ്റർ ഗാനം സ്ട്രീം ചെയ്തു കാണുകയും അതോടൊപ്പം താനൊരു വലിയ ആർ ആർ ആർ ആരാധകനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Also Read: മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.

പാട്ടിലെ ഹൂക് സ്റ്റെപ്പുകൾ അറിയാമെന്നും അദ്ദേഹം പരാമർശിച്ചു. വൈറലായി കൊണ്ടിരിക്കുന്ന ജങ്കുക്കിന്റെ വീഡിയോയിൽ രാംചരന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ചുവടുകൾക്ക് ചുണ്ടുകൾ ചലിപ്പിക്കുന്നത് നമുക്ക് കാണാൻ കഴിയും.

ജങ്കുക്ക്
ജങ്കുക്ക്

“നിങ്ങൾക്ക് ഈ പാട്ട് അറിയാമോ? ഞാൻ ഈയിടെ അടുത്താണ് ഈ സിനിമ കണ്ടത് എനിക്ക് വളരെ രസകരമായി തോന്നി” എന്നും പരിപാടിക്കിടയിൽ അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. ജങ്കുക്കിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ആശ്ചര്യവും സന്തോഷവും പ്രകടിപ്പിക്കുകയാണ് ജങ്കുക്കിന്റെ ഇന്ത്യയിലെ ആരാധകർ.

Also Read: മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

അതേസമയം 95 മത് അക്കാദമി അവാർഡിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ യുഎസിൽ വീണ്ടും റിലീസ് ആയിരിക്കുകയാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ ലോസ് ആഞ്ചൽസിലെ ഏറ്റവും വലിയ പ്രദർശനത്തിന് സാക്ഷ്യം വഹിക്കുകയാണ് ആർ ആർ ആർ എന്നാണ് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓസ്കാർ വേദിയിൽ വച്ച് നാട്ടുനാട്ടു എന്ന ഗാനം ഗായകരായ രാഹുൽ സിപ്ലിഗഞ്ചും, കാലഭൈരവയും അവതരിപ്പിക്കും.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

Spread the love
One thought on “നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.”

Leave a Reply

Your email address will not be published. Required fields are marked *