ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.

ജനുവരി 25ന് റിലീസ് ചെയ്ത ഷാരൂഖാന്റെ പഠാൻ 1028 കോടി രൂപ കളക്ഷൻ നേടി പുതിയ റെക്കോർഡ് ഉറപ്പിച്ചു. ഇന്ത്യയിൽ നിന്നും മാത്രം 529.96 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് ഈ വിവരം പുറത്തുവിട്ടത്.

പഠാൻ

അമീർഖാൻ നായകനായ ദംഗലാണ് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നത്. ചൈനയിലെ തീയേറ്ററുകളിൽ അടക്കം റിലീസ് ചെയ്തപ്പോൾ 2000 കോടി രൂപയാണ് ദംഗലിന് കളക്ഷൻ ലഭിച്ചത്.

Also Read: കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

ഇന്ത്യയിൽ ആദ്യഘട്ട റിലീസിൽ 700 കോടി രൂപയായിരുന്നു ദംഗലിന് ലഭിച്ചത്. ബാഹുബലി, ആർ ആർ ആർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയവയാണ് ആയിരംകോട് രൂപ നേടിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ബാല ഉറപ്പായും തിരിച്ചു വരും- ഭാര്യ എലിസബത്ത്.

Spread the love
3 comments

Leave a Reply

Your email address will not be published. Required fields are marked *