മൂന്നുവർഷം മുൻപും ബാലക്ക് ഇതുപോലൊരു അവസ്ഥ വന്നിരുന്നു. ബാല ഉറപ്പായും തിരിച്ചു വരും.

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ ബാലയുടെ കൂടുതൽ വിവരങ്ങൾ ഭാര്യ എലിസബത്ത് പുറത്തുവിട്ടു. ബാല ഇപ്പോഴും ഐസിയുവിൽ തന്നെയാണെന്നും ഓക്കേ ആണെന്നും എലിസബത്ത് പറഞ്ഞു. താൻ ആശുപത്രിയിൽ ആണെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു എന്നും എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ബാല
ബാലയും എലിസബത്തും

“ബാല ചേട്ടൻ ഇപ്പോഴും ഐസിയുവിൽ തന്നെയാണ് താൻ ഐസിയുവിൽ ആണെന്ന് മാധ്യമങ്ങൾ പുറത്തുവിട്ടതാണ് അദ്ദേഹത്തിന്റെ ആകെയുള്ള വിഷമം. മൂന്ന് നാല് വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതുപോലുള്ള അടിയന്തരവസ്ഥകൾ വന്നിട്ടുണ്ട്. അതെല്ലാം വളരെ ശക്തിയായി അദ്ദേഹം തരണം ചെയ്തിട്ടുമുണ്ട്. ഉറപ്പായും ബാല തിരിച്ചു വരും, എലിസബത്ത് പറഞ്ഞു.

Also Read: മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

ബാലയുടെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും ബാലയെ സന്ദർശിക്കാൻ കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിയിരുന്നു. ബന്ധുക്കളും സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളും ശിവയും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ഒപ്പം ഛായാഗ്രഹകാൻ വെട്രിയും ഉണ്ടായിരുന്നു.

Also Read: കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

ബാലയുടെ ആരോഗ്യത്തിൽ പുരോഗതി കാണുന്നുണ്ട്. അദ്ദേഹം മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കരൾ സംബന്ധമായ രോഗമാണ് ബാലയെ അലട്ടുന്ന പ്രധാന പ്രശ്നം.

കരൾമാറ്റ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്. അതിനായുള്ള തയ്യാറെടുപ്പിലാണ് ബാലയുടെ കുടുംബാംഗങ്ങൾ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നടൻ ബാല ആശുപത്രിയിൽ.

    Spread the love
    One thought on “ബാല ഉറപ്പായും തിരിച്ചു വരും- ഭാര്യ എലിസബത്ത്.”

    Leave a Reply

    Your email address will not be published. Required fields are marked *