Breaking
Fri. Jan 16th, 2026

Romancham OTT Release : രോമാഞ്ചം ഇനി ഒടിടിയിൽ.

സൗബിൻ സാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏപ്രിൽ 1 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

രോമാഞ്ചം
രോമാഞ്ചം

ചിത്രത്തിൻറെ ഒടിടി റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഫെബ്രുവരി 3ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് രോമാഞ്ചം. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ALSO READ: വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പേടിയാണ് തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ചിത്രത്തിൽ കമിയോ വേഷത്തിലും എത്തുന്നുണ്ട്. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്സ് ഓഫീസ് തകർത്തു വാരുകയാണ് രോമാഞ്ചം.

ALSO READ: ആ കഥാപാത്രം ചെയ്യാൻ തോന്നിയിരുന്നു. ഇനി പൃഥ്വിരാജിന്റെ നായികയാകണം എന്ന് പറഞ്ഞ് എന്നെ ആരും ട്രോളരുത്…. രമ്യ സുരേഷ്

പേര് പോലെ തന്നെ പ്രേക്ഷകനെ രോമാ‍ഞ്ചം കൊള്ളിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. വളരെ വേ​ഗം തന്നെ 50 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചതായാണ് പുതിയ വാർത്ത.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *