ഇന്നസന്റിന്റെ പുതിയ വീട് പണിത ആർക്കിടെക്ടും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ഓർമകൾ പങ്കുവയ്ക്കുന്നു. ഞങ്ങൾ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനവും മേൽവിലാസവും ആണ് ഇന്നസെന്റ്.
അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്താണ് എന്റെയും വീട്. അദ്ദേഹം പുതുതായി പണികഴിപ്പിച്ച വീടിന്റെ രൂപകൽപ്പന ചെയ്തത് ഞാനാണ്. ഞാനൊരു മികച്ച ആർക്കിടെക്ട് ആയതുകൊണ്ട് ഒന്നുമല്ല അദ്ദേഹം എന്നെ ജോലി ഏൽപ്പിച്ചത് മറിച്ച് നാട്ടുകാരോട് ഉള്ള സ്നേഹവും പരിഗണനയും കൊണ്ടാണ്.
ALSO READ: Romancham OTT Release : രോമാഞ്ചം ഇനി ഒടിടിയിൽ.
2021ൽ കോവിഡ് 19 ന്റെ പ്രതിസന്ധിയിലാണ് അദ്ദേഹം പുതിയ വീട് പണിയാൻ തീരുമാനിച്ചത്. വീട് പണിയുന്നതിനെ കുറിച്ചുള്ള ചില പ്രാഥമിക കാര്യങ്ങൾ സംസാരിക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ ചില നർമ്മങ്ങൾ ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നത്. കോവിഡിന്റെയും ക്യാൻസറിന്റെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വല്ലാണ്ട് ബാധിച്ചിരുന്നു. വീട് പണിയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഒരു ഡിമാൻഡ് ആണ് ആവശ്യപ്പെട്ടത് ” വീടുപണി എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം”.. “മനുഷ്യരുടെ കാര്യമാണ് ഒന്നും പറയാൻ പറ്റില്ല” ഇത് കേട്ട് അദ്ദേഹത്തിന്റെ ഭാര്യ ആലീസ് ഉടനെ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു “അങ്ങനെയൊന്നും പറയാൻ പാടില്ല”.
എന്നാൽ ശരവേഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത കൗണ്ടർ “നീ എന്താ വിചാരിച്ചത് ഞാൻ എന്റെ കാര്യമല്ല നിന്റെ കാര്യമാണ് പറഞ്ഞത്” അദ്ദേഹം ഭാര്യയോട് പറഞ്ഞു ഒപ്പം ഒരു കള്ളച്ചിരിയും. തന്റെ മുറിയിൽ ഇരുന്നാൽ വീടിന്റെ എല്ലാ ഭാഗവും കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഞങ്ങൾ വീട് രൂപവൽക്കരണം ചെയ്തത്. കോവിഡിന്റെ പ്രതിസന്ധിയിലും 2022 ഫെബ്രുവരിയിൽ വീടുപണി പൂർത്തിയായി. പാലുകാച്ചൽ ദിവസം ഞങ്ങളെ ഒത്തിരി സമ്മാനങ്ങൾ തന്നാണ് അദ്ദേഹം യാത്രയാക്കിയത്.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ എല്ലാവരെയും വിളിച്ചുള്ള പാലുകാച്ചൽ അന്ന് നടന്നില്ല.ഏറ്റവും അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.പിന്നീട് മോഹൻലാലും മമ്മൂട്ടിയും ഒക്കെ വന്ന് പുതിയ വീടിന് ആശംസ അറിയിച്ചു. ചെറുപ്പകാലത്തെ ദാരിദ്ര്യത്തിന്റെ കയ്പ്നീർ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നതുകൊണ്ട് ആകാം അദ്ദേഹത്തിന് പുതിയ വീടുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ അദ്ദേഹം ആദ്യമായി വച്ച വീട് പത്തുവർഷത്തിനുശേഷമാണ് പുതുക്കി പണിയുന്നത്. അദ്ദേഹം ആദ്യമായി വെച്ച വീടിന്റെ പേര് തന്നെയാണ് മറ്റെല്ലാ വീടുകൾക്കും നൽകിയിരിക്കുന്നത്.
ALSO READ: ബോക്സ് ഓഫീസിൽ പൊട്ടിത്തെറിച്ച് “തലൈവി” ആറുകോടി റീഫണ്ട് ആവശ്യപ്പെട്ട് സി സിനിമാസ്… ഇനി നിയമ പോരാട്ടം.
“പാർപ്പിടം” കഴിഞ്ഞ ഒരു വർഷം അദ്ദേഹം ഈ വീട്ടിലാണ് താമസിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹം നിത്യതയിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ നാട്ടുകാർക്ക് ഞങ്ങളുടെ മേൽവിലാസം നഷ്ടപ്പെട്ടതുപോലെ ശൂന്യത നിറയുകയാണ്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.