Breaking
Sat. Aug 16th, 2025

താടിയില്ലാ ലുക്കില് മോഹൻലാൽ ; വിൻ്റേജ് ലാലേട്ടനെ ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍.

മോളിവുഡിലെ കമ്പ്ലീറ്റ് അക്ടറാണ് മോഹൻലാല്‍. ചെയ്ത മിക്ക ചിത്രങ്ങളും ഹിറ്റാക്കി മാറ്റിയ നടന് ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം.

ALSO READ: റോൾസ് റോയിസ് കള്ളിനനിൽ കിങ്ങ് ഖാൻ!

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങില്‍ അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്ന വിവരമാണ് പുറത്തുവരുന്നത്.ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രമായ റാമിന്റെ അവസാന ഘട്ട ചിത്രീകരണം ആഫ്രിക്കയിലെ ട്യുണീഷ്യയിലാണ് നടക്കുന്നത്. ഓണത്തിന് ചിത്രം തിയ്യേറ്ററിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ALSO READ: ‘ഇനി വിവാഹമാന്നും ഉണ്ടാവില്ല, ലിവിങ് ടുഗെതർ ആവും.’‘ വിജയ് യേശുദാസും ഞാനും തമ്മിൽ പ്രണയമാണ്’; രഞ്ജിനി ജോസ് പ്രതികരിക്കുന്നു.

ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക തൃഷയാണ് നായികാവേഷത്തില്‍ എത്തുന്നത്. പ്രിയങ്ക നായര്‍, ഇന്ദ്രജിത്ത്, സംയുക്ത ചന്ദുനാഥ് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു ഹോളിവുഡ് സ്‌റ്റൈലിലാണ് ജിത്തു ജോസഫ് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. താടി ട്രിം ചെയ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് താടി പൂര്‍ണ്ണമായും വടിച്ച ലുക്കിലാണ് താരം എത്തുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് താടിയില്ലാത്ത ലുക്കിയില്‍ താരം എത്തുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *