Breaking
Tue. Mar 3rd, 2026

ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒ.ടി.ടിയിലേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒമർ ലുലു സംവിധാനം ചെയ്ത “നല്ല സമയം”എന്ന സിനിമ ഉടൻതന്നെ ഓ ടി ടി യിൽ റിലീസ് ചെയ്യും. സൈനപ്ലേ ആണ് ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 15 വിഷുവിന് ആയിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാലു ദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു.

ALSO READ: മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്, പത്രമിടുന്ന പയ്യനായി മമ്മൂക്കയെ മനസില്‍ കാണാൻ സാധിക്കുമോ?

സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍.ഡി.പി.എസ്.നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നുഇര്‍ഷാദാണ് നല്ല സമയത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *