Breaking
Thu. Mar 12th, 2026

മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാന്‍ എഴുതും: ശ്രീനിവാസന്‍

മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് ശ്രീനിവാസന്‍. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും എന്നാണ് താരം പറയുന്നത്. ‘ഡോ. സരോജ്കുമാര്‍’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തോടാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്.

നേരത്തെയും ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

”മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ്” എന്നാണ് ശ്രീനിവാസന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ALSO READ: ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒ.ടി.ടിയിലേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഇതോടെ താരങ്ങള്‍ക്കിടയിലെ മഞ്ഞുരുകിയെന്ന് ആരാധകര്‍ കരുതിയിരുന്നു. രോഗാവസ്ഥയെ അതിജീവിച്ചതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ‘കുറുക്കന്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മകന്‍ വിനീത് ആണ് ചിത്രത്തില്‍ നായകനാകുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *