Breaking
Sun. Aug 31st, 2025

ഹലോ നൻബ നമ്പിസ്!!! ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; 5 മില്യണും കടന്ന് ഫോളോവേഴ്സ്

കോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് ദളപതി വിജയ് എന്നതില്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്കു പോലും തര്‍ക്കമുണ്ടാവില്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിജയ് ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകളൊക്കെ വലിയ തരംഗമാണ് തീര്‍ക്കാറ്. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള അദ്ദേഹം ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ഫോളോവേഴ്സിന്‍റെ കുത്തൊഴുക്കായിരുന്നു ഈ അക്കൗണ്ടിലേക്ക്. ഇന്‍സ്റ്റഗ്രാമിലേക്കുള്ള കടന്നുവരവില്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി വിജയ്.

https://www.instagram.com/actorvijay/?utm_source=ig_embed&ig_rid=f801f067-9aed-4067-8746-b17ffdd40ffd

ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് വിജയ് ഇന്നതെ ആരംഭിച്ച അക്കൗണ്ട്. 99 മിനിറ്റ് കൊണ്ടാണ് ആക്റ്റര്‍ വിജയ് എന്ന അക്കൗണ്ട് ഒരു മില്യണ്‍ ആളുകള്‍ ഫോളോ ചെയ്തത്. ഒരു മില്യണ്‍ ഫോളോവേഴ്സിന്‍റെ ഈ വേഗ നേട്ടത്തില്‍ രണ്ട് അക്കൗണ്ടുകള്‍ മാത്രമേ വിജയ്‍യുടെ മുന്നില്‍ ഉള്ളൂ.

ALSO READ: ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

ഒന്നാം സ്ഥാനത്ത് കെ- പോപ്പ് ബാന്‍ഡ് ആയ ബിടിഎസ് ആണ്. 43 മിനിറ്റ് കൊണ്ടാണ് ബിടിഎസിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഒരു മില്യണ്‍ ഫോളോവേഴ്സ് ആയത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡ് താരം ഏയ്ഞ്ചലീന ജോളിയാണ്. 59 മിനിറ്റുകളിലാണ് ജോളിക്ക് ഒരു മില്യണ്‍ ഫോളോവേഴ്സിനെ ലഭിച്ചത്. വിജയ്‍യുടെ അടുത്ത ചിത്രം ലോകേഷിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആണ്. കോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ലിയോ.

ALSO READ: മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാന്‍ എഴുതും: ശ്രീനിവാസന്‍

കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല ഘടങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്നത്. ചിത്രം എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്‍റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *