ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റാണാ ദഗ്ഗുബാട്ടി. റാണയും തെന്നിന്ത്യൽ താര സുന്ദരി തൃഷ കൃഷ്ണനും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തയായിരുന്നു ഒരുകാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്നത്. എന്നാൽ അടുത്തും അകന്നും നിരവധി വർഷങ്ങൾ പിന്നീട് ഇരുവരും കടന്നുപോയി. ഒടുവിൽ പിരിയാനും തീരുമാനിച്ചു. എന്നാൽ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളിൽ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല.
ALSO READ:വീണ്ടും റോക്കി ഭായ് അവതരിക്കുന്നു; കെ.ജി.എഫ് 3 യുടെ സൂചനകൾ പുറത്ത് വിട്ട് പ്രൊഡക്ഷൻ കമ്പനി.
ഒടുവിൽ റാണ ആ ബന്ധത്തേക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിൽ ആണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്. എന്നാൽ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരൺ ചോദിക്കുക ആയിരുന്നു. ആദ്യം റാണ ചോദ്യത്തിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് തുറക്കേണ്ടി വരികയായിരുന്നു. പത്ത് വർഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു പിന്നീട് പ്രണയത്തിലായി. പക്ഷേ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല റാണ പറഞ്ഞു.
ALSO READ: മകൾക്കൊപ്പം സിപ്പ് ലൈന്‍ ചെയ്ത് ടൊവിനോ
തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി. അതേസമയം ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മിൽ പ്രണയമാണെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരൺ ജോഹർ ചോദിച്ചു. എന്നാൽ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു. 2020 ആഗസ്റ്റിൽ റാണ ദഗ്ഗുബട്ടി വിവാഹിതനായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് റാണ മിഹീഖ ബജാജിനെ വിവാഹം ചെയ്തത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക