ദളപതി വിജയ്യുടെയും സംവിധായകന്‍ ലോകേഷ് കനകരാജിന്റെയും സിനിമ ലിയോയ്ക്ക് വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരുടെയും മുന്‍ ചിത്രമായ മാസ്റ്റര്‍ ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതിനാല്‍ ചിത്രത്തിന് വലിയ ഹൈപ്പുമുണ്ട്. കൂടാതെ, ഈ ചിത്രം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെന്നുള്ള വാര്‍ത്തയും പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ALSO READ: നന്ദിനിയാകൻ ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ മണിരത്നം നിരസിച്ചു- തുറന്നു പറഞ്ഞ് തൃഷ

ഇപ്പോഴിതാ ലിയോയുടെ നിര്‍മ്മാതാവ് അമേരിക്കയില്‍ റെക്കോര്‍ഡ് തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്. യുഎസിലും നോര്‍ത്ത് അമേരിക്കയിലും ആകെ 3000 കേന്ദ്രങ്ങളുണ്ട് (തിയറ്ററുകള്‍) അവയില്‍ 1500 കേന്ദ്രങ്ങളില്‍ ലിയോ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,” ലിയോ നിര്‍മ്മാതാവ് ലളിത് കുമാര്‍ പറഞ്ഞു. ജൂലൈ പകുതിയോടെ ലിയോയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റൊരു ചിത്രമായ ലിയോയില്‍ സഞ്ജയ് ദത്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ: ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി.

ചിത്രത്തില്‍ വിജയ്യുടെ പിതാവായാണ് സഞ്ജയ് എത്തുന്നത് എന്നാണ് വിവരം. 10 കോടിയാണ് ഈ ചിത്രത്തിനായി നടന്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഒരു മുഴുനീള ഗ്യാങ്സ്റ്റര്‍ ചിത്രമായാണ് ലിയോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മെയ് ആദ്യവാരം ആരംഭിച്ച ചെന്നൈ ഷെഡ്യൂളില്‍ വിജയും തൃഷയും ഉള്‍പ്പെടുന്ന രംഗങ്ങളും ഗാനങ്ങളും ഫൈറ്റ് സീക്വന്‍സുകളുമാണ് ചിത്രീകരിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *