ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 100 കോടി നേടി. ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോളിവുഡ് ഓപ്പണർ എന്ന റെക്കോർഡ് നേടിയ ഫാസ്റ്റ് എക്‌സ് ഇപ്പോൾ 100 കോടിയിലധികം കളക്ഷൻ നേടുന്ന ഈ വർഷത്തെ ആദ്യത്തെ ഹോളിവുഡ് ചിത്രമായി മാറി.അതേസമയം 25 ദിവസം കൊണ്ട് 160 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. യുഎഇ, ജിസിസി, യുകെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

ALSO READ: റിലീസിന് മുമ്പേ റെക്കോർഡുകൾ തൂക്കി ലിയോ;

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സോണി ലിവിലൂടെ ജൂണ്‍ 7 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ് റിലീസായി രണ്ടാം ശനിയാഴ്ച 100 കോടി കടന്നുവെന്നാണ് പറയുന്നത്. ലൂയിസ് ലെറ്റെറിയർ സംവിധാനം ചെയ്ത ഫാസ്റ്റ് എക്‌സിന്‍റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് കണക്കുകള്‍.

ALSO READ:ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലർ വീണ്ടും പ്രതിസന്ധിയിൽ.

ഹിന്ദിപതിപ്പ് ഏകദേശം 54 കോടി ഗ്രോസ് നേടി, ഇംഗ്ലീഷ് പതിപ്പ് രണ്ടാം ഞായറാഴ്ച വരെ 52 കോടി കളക്ഷൻ നേടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ 6 കോടിയിലധികം നേടിയതായി ഇൻഡസ്ട്രി ട്രാക്കർ കണക്കുകള്‍ പറയുന്നത്. ഫാസ്റ്റ് എക്‌സിന്റെ നെറ്റ് കളക്ഷൻ നോക്കിയാല്‍. ഫർഹാദ് സാംജിയുടെ സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാന്‍റെ ഇന്ത്യൻ നെറ്റ് കളക്ഷൻ 109.29 കോടിയെ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

ALSO READ: പുലിമുരുകനേയും മറികടന്ന് ചരിത്രം കുറിച്ച് 2018

2015-ൽ ഇന്ത്യയിൽ 108 കോടി നേടിയ ഫ്യൂരിയസ് 7-ന് ശേഷം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ഫ്രാഞ്ചേസിയുടെ പടമാണ് ഫാസ്റ്റ് എക്‌സ്. ആഗോള ബോക്‌സ് ഓഫീസ് മുന്നിൽ, ഫാസ്റ്റ് എക്‌സ് ഞായറാഴ്ച 500 മില്യൺ ഡോളറിലെത്തിയെന്നാണ് വിവരം. വടക്കേ അമേരിക്കയിൽ ആഭ്യന്തരമായി 108 മില്യൺ ഡോളറും അന്തർദ്ദേശീയമായി 399 മില്യൺ ഡോളറും ഈ ചിത്രം നേടിയിട്ടുണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed