43 ദിവസത്തെ കഠിന പ്രയത്‌നങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാര്‍: ദ് വൈല്‍ഡ് സോഴ്‌സററി’ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 43 ദിവസം കൊണ്ട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷമാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
ALSO READ: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകര്‍
”43 ദിവസത്തെ കഠിന പ്രയത്‌നങ്ങള്‍ക്ക് ശേഷം ‘കത്തനാര്‍ – ദ് വൈല്‍ഡ് സോഴ്സറര്‍’ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വിവിധ വകുപ്പുകളില്‍ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമര്‍പ്പണത്തോടെയുള്ള അക്ഷീണ പ്രയത്‌നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാന്‍ നന്ദി പറയുന്നു.”
”ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഈ മാസ്മരിക ചിത്രം പൂര്‍ത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകള്‍ക്കും ആവേശകരമായ അപ്ഡേറ്റുകള്‍ക്കുമായി എല്ലാവരും കാത്തിരിക്കുക.””അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദി. ഞങ്ങളുടെ നിര്‍മാതാവായ ഗോകുലം ഗോപാലന്‍ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്ന പദ്ധതിയില്‍ അദ്ദേഹം അര്‍പ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളില്‍ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി” എന്നാണ് റോജിന്‍ തോമസ് കുറിച്ചിരിക്കുന്നത്.
ALSO READ: കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’.
ഇതിനൊപ്പം സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും റോജിന്‍ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. 200 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടി വരിക എന്ന് റോജിന്‍ നേരത്തെ പറഞ്ഞിരുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്എക്‌സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് ചിത്രം അവതരിപ്പികുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക