Breaking
Sat. Oct 11th, 2025

ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും അക്ഷയ് കുമാർ; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ വരുന്നു.

ബോക്‌സോഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെതായി ഇനി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.2023 ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

read: വെബ് സീരിസില്‍ ടോപ്‍ലെസ് ആയി തമന്ന; വിവാദത്തില്‍:

പരിനീതി ചോപ്രയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ‘കേസരി’ക്ക് ശേഷം അക്ഷയ് കുമാറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.മൈനിങ് എന്‍ജിനിയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ. 1989ല്‍ പശ്ചിമ ബംഗാളില്‍ വെള്ളപ്പൊക്കമുണ്ടായ ക്വാറിയില്‍ നിന്ന് 64 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ആളാണ് ജസ്വന്ത് സിങ്.ധീരതയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2019ല്‍ 80-ാം വയസില്‍ ജസ്വന്ത് സിങ് ഗില്‍ മരിച്ചത്.

read: കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; ‘പോര്‍ തൊഴില്‍’ മുന്നേറുന്നു:

അക്ഷയ്ക്കും പരിനീതിക്കുമൊപ്പം രവി കിഷന്‍, രാജേഷ് ശര്‍മ്മ, പവന്‍ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.അതേസമയം, ഓഗസ്റ്റിലും അക്ഷയ് കുമാറിന്റെതായി ഒരു ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അക്ഷയ്‌യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘ഓഎംജി 2’ ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *