Breaking
Thu. Jul 31st, 2025

ഭാര്യ നല്‍കിയ നഷ്ടപരിഹാരത്തുക സന്നദ്ധ സംഘടനകൾക്ക് നൽകി ജോണി ഡെപ്പ്;

മാന നഷ്ടക്കേസിൽ ജയിച്ച് കിട്ടിയ പണം സന്നദ്ധ സംഘടനകൾക്ക് നൽകി ഹോളിവുഡ് നടൻ ജോണി ഡെപ്പ്. 10 ലക്ഷം ഡോളറാണ് (ഏകദേശം 82,133,743 രൂപ) ആംബർ ഹേർഡിന് ജോണി ഡെപ്പിന് നൽകേണ്ടി വന്നത്. 20,000 ഡോളർ വീതം അ‍ഞ്ച് ചാരിറ്റികൾക്കാണ് ജോണി ഡെപ്പ് നൽകിയത്.

read: ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും അക്ഷയ് കുമാർ; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ വരുന്നു.

അനാഥ കുട്ടികള്‍ക്ക് ചികിത്സയും സുരക്ഷിത താമസ സൌകര്യവുമൊരുക്കുന്ന സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് സഹായം ചെയ്തത്. മെയ്ക്ക് എ ഫിലിം ഫൌണ്ടേഷന്‍, ദി പെയിന്‍റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മാര്‍ലോണ്‍ ബ്രാന്‍ഡോസ് ടെറ്റിഅറോറാ സൊസൈറ്റി, അമസോണിയ ഫണ്ട് അലയന്‍സ് എന്നീ സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് പണം നല്‍കുന്നതെന്നാണ് ഡെപ്പിന്‍റെ വക്താവ് ചൊവ്വാഴ്ച വിശദമാക്കിയത്.

read: വെബ് സീരിസില്‍ ടോപ്‍ലെസ് ആയി തമന്ന; വിവാദത്തില്‍:

2015ലാണ് താരം ആംബറിനെ ലോസ് ആഞ്ചലസിലെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിന് ശേഷമായിരുന്നു സ്വകാര്യ ചടങ്ങിലെ വിവാഹം. 206 മെയ് 23ന് ആംബര്‍ ജോണിയില്‍ നിന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു.

read: കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; ‘പോര്‍ തൊഴില്‍’ മുന്നേറുന്നു:

പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു തെറാപ്പി സെഷനില്‍ ആംബര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നിരുന്നു.രണ്ട് മണിക്കൂര്‍ നീണ്ട തെറാപ്പി സെഷനില്‍ വിവാഹ ജീവിതത്തിലെ പാളിച്ചകളെക്കുറിച്ചാണ് ആംബര്‍ സംസാരിക്കുന്നത്. ജോണി ഡെപ്പിനെ മര്‍ദിച്ചുവെന്നും പാത്രങ്ങള്‍ ജോണിക്ക് നേരെ വലിച്ചെറിഞ്ഞെന്നും ആംബര്‍ തെറാപ്പിക്കിടെ സംസാരിക്കുന്നുണ്ട്.

read: ‘ലിയോ’യില്‍ വീണ്ടും മലയാളി താരം.! പുതിയ റിപ്പോർട്ടുകൾ പുറത്ത്:

അന്‍പത്തിയാറുകാരനായ ജോണി ഡെപ്പ് വാക്കു തര്‍ക്കത്തിനിടെ ആംബറിനെ തള്ളി മാറ്റിയിരുന്നുവെന്ന് ആംബര്‍ നേരത്തെ സമ്മതിച്ചിരുന്നു. 2016ല്‍ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മര്‍ദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *