Breaking
Tue. Mar 3rd, 2026

തമന്നയും വിജയ് വർമ്മയും വീണ്ടും ഒന്നിക്കുന്നു;ലസ്റ്റ് സ്റ്റോറീസ് 2: ട്രെയിലർ പുറത്തിറങ്ങി

സൂപ്പർഹിറ്റ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലസ്റ്റ് സ്റ്റോറീസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാല് സംവിധായകരുടെ നാല് ചിത്രങ്ങളുൾപ്പെടുന്ന ആന്തോളജിയാണ്.അമിത് ശർമ, കൊങ്കണാ സെൻ ശർമ, ആർ.ബാൽകി, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 2-ലെ ചിത്രങ്ങൾ ഒരുക്കുന്നത്.

Read: ബോക്സ് ഓഫീസിൽ കുതിച്ച് വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില; ഓ ടീ ടീ റിലീസ് പ്രഖ്യാപിച്ചു.

അടുത്തിടെ പ്രണയം തുറന്നുപറഞ്ഞ താരജോഡികളായ വിജയ് വർമയും തമന്നയുമാണ് സിനിമയുടെ പ്രധാന ആകർഷണം. അമൃതാ സുഭാഷ്, അങ്കദ് ബേദി, കജോൾ, കുമുദ് മിശ്ര, മൃണാൾ താക്കൂർ, നീനാ ഗുപ്ത, തിലോത്തമ ഷോമേ എന്നിവരാണ് ആന്തോളജിയിലെ മറ്റുതാരങ്ങൾ. ചിത്രം ജൂൺ 29-ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

https://youtu.be/Z3Z7RocQUXI

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *