Breaking
Fri. Aug 15th, 2025

‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’; മമ്മൂട്ടിയും യുസഫ് അലിയും ലണ്ടൻ നഗരത്തിൽ.

യുകെ സന്ദർശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും കാൽനാടയായും റോൾസ് റോയ്സ് കാറിലും യാത്ര ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

Read: ‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റിവെച്ചു; കരണം പ്രതികൂല കാലാവസ്ഥ.

യുകെ മാഞ്ചസ്റ്ററിൽ ആനന്ദ് ടിവി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. അവാർഡ് നൈറ്റിന് ശേഷം മമ്മൂട്ടി ലണ്ടനിലേക്ക് ബിഎംഡബ്ല്യൂ കാർ ഓടിച്ചു പോകുന്ന വിഡിയോ ദൃശ്യം മനോരമ ഓൺലൈനിലൂടെ പുറത്തു വന്നിരിന്നു.

Read: ‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റിവെച്ചു; കരണം പ്രതികൂല കാലാവസ്ഥ.

ലണ്ടനിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണ് എം. എ. യൂസഫ് അലി.ഇരുവരും ‘ദി ഈസ്റ്റ്‌ ഇന്ത്യ കമ്പനി, ലണ്ടൻ’ എന്ന ബോർഡുള്ള കെട്ടിടത്തിന് സമീപം നിൽക്കുന്ന ചിത്രങ്ങൾ ‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രദ്ധ നേടിയത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *