ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ജൂലെെ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് റിലീസ് മാറ്റിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Read: ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ; ഗതാഗത നിയമ ലംഘനത്തിനാണ് പിഴ.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ദെെർഘ്യമുള്ള വോയ്സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. തിയേറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് പ്രൊമോഷൻ പരിപാടികളിൽ ദിലീപ് പറഞ്ഞു.

Read: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചനകള്‍.

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി അനുശ്രീ എത്തുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു .ഏ .ഇ). റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

Read: ബോക്ക്സ് ഓഫീസിൽ ചരിത്രം കുറിക്കാൻ ജവാൻ; മോട്ട ലുക്കിൽ കിങ് ഖാൻ.

ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്, സംഗീതം : അങ്കിത് മേനോൻ, എഡിറ്റർ : ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ : മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ : ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിങ് :മാറ്റിനി ലൈവ്,സ്റ്റിൽസ്: ശാലു പേയാട്,ഡിസൈൻ:ടെൻ പോയിന്റ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *