Breaking
Sat. Oct 11th, 2025

കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസായി. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്സ് ബിജോയിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഖിൽ ജെ ചന്ദ് ആണ് ആലപനം. ഗാനത്തിലെ റാപ്പ് ഭാഗം ആലപിച്ചിരിക്കുന്നത് നടൻ കുഞ്ചാക്കോ ബോബൻ ആണ്.

Read: ‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’; മമ്മൂട്ടിയും യുസഫ് അലിയും ലണ്ടൻ നഗരത്തിൽ.

‘സരിഗമ മലയാളം’ എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവിട്ടത്. ചിത്രത്തിലെ ആദ്യ ഗാനം കുഞ്ചാക്കോ ബോബനും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ആലപിച്ച ‘ലവ് യു മുത്തേ ലവ് യു’ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.ദീപു പ്രദീപാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുഞ്ഞിരാമായണം’, ‘എബി’, ‘കൽക്കി’, ‘കുഞ്ഞെൽദോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read: ‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റിവെച്ചു; കരണം പ്രതികൂല കാലാവസ്ഥ.

ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. ജൂലൈ 14 നാണ് ചിത്രത്തിന്റെ റിലീസ്. ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *