Breaking
Sun. Aug 31st, 2025

‘ഹരോള്‍ഡ് ദാസ്’ ആകേണ്ടിയിരുന്നത് പൃഥ്വിരാജോ?..; ലോകേഷിന്റെ ഓഫര്‍ വേണ്ടെന്ന് വച്ചതോ? റിപ്പോർട്ടുകൾ പുറത്ത്

ദളപതി വിജയുടെ ‘ലിയോ’ (leo) യിലെ ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രമായി നടന്‍ അര്‍ജുന്‍ സര്‍ജ എത്തിയത് ‘വിക്ര’ത്തിലെ സൂര്യയുടെ റോളക്‌സിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നടന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ എത്തിയത്. മികച്ച പ്രതികരണമാണ് ഗ്ലിംപ്‌സ് വീഡിയോക്ക് ലഭിച്ചത്.

Read: സസ്പെൻസ് നിറഞ്ഞ് ‘അഭ്യൂഹം’ പോസ്റ്റർ; ചിത്രം ജൂലൈ റിലീസ്.

എന്നാല്‍ ഈ കഥാപാത്രത്തിനായി ആദ്യം ലോകേഷ് കനകരാജ് ആദ്യം തീരുമാനിച്ചത് ഒരു മലയാളി താരത്തെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരോള്‍ഡ് ദാസ് ആയി ലോകേഷ് ആദ്യം സങ്കല്‍പ്പിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. പൃഥ്വിരാജിനെ ലോകേഷ് സമീപിച്ചിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ആ ഓഫര്‍ പൃഥ്വിരാജ് സ്വീകരിച്ചില്ല. മറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട ഡേറ്റ് പ്രശ്‌നമാണ് കാരണമായി പറയുന്നത്.

Read: അന്ന് വിജയ്ക്ക് 2 ലക്ഷവും, എനിക്ക് 4 ലക്ഷവും; മനസ്സ് തുറന്ന് മൻസൂർ അലിഖാൻ: leo update

അതേസമയം ജൂലൈ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും. ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.ഇതിനിടെ ലിയോ രണ്ട് ഭാഗങ്ങളായാണ് എത്തുക എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

Read: കേരളത്തിൽ ‘ലിയോ’യുടെ ആവേശത്തിന് തുടക്കമിട്ടു; ഫാൻസ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് നിവിൻ പോളി.

വിശാലമായ കാന്‍വാസില്‍ കഥ പറയേണ്ടതിനാല്‍ ലിയോ രണ്ട് ഭാഗങ്ങളായി ഒരുക്കാനുള്ള ആശയം ലോകേഷ് മുന്നോട്ടുവച്ചു. സംവിധായകന്റെ ഈ ആശയത്തോട് വിജയ്യും സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തൃഷ, സഞ്ജയ് ദത്ത്, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ‘നാന്‍ റെഡി’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *