ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ എന്ന ചിത്രം സംഭവിക്കാൻ കാരണമായത് വിജയ് എന്ന് സംവിധായകൻ അറ്റ്ലീ. കംഫർട്ട് സോണിലിരുന്ന താൻ ബോളിവുഡ് ചിത്രം ചെയ്യാൻ കാരണക്കാരനായത് വിജയ് ആണെന്ന് അറ്റ്ലീ പറഞ്ഞു.

Read: ദിലീപ് ചിത്രം ‘ബാൻന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ.

ചെന്നെെയിൽ വെച്ചുനടന്ന ജവാന്റെ ഓഡിയോ ലോഞ്ചിലാണ് സംവിധായകന്റെ പ്രതികരണം. രാജാറാണി, തെരി, മെർസൽ, ബിഗിൽ ഒക്കെ ചെയ്ത് കംഫർട്ട് സോണിലായിരുന്നു ഞാൻ. ജീവിതം അപ്പോൾ നല്ലതായിരുന്നു. അപ്പോഴാണ് ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രം ചെയ്യാൻ അവസരം ലഭിച്ചത്. ഇക്കാര്യത്തിൽ വിജയ് യോട് അഭിപ്രായം ചോദിച്ചപ്പോൾ ഉറപ്പായും ചിത്രം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു എനിക്ക് ലഭിച്ച ആദ്യ പ്രചോദനം. അതോടെയാണ് കംഫർട്ട് സോൺ വിട്ട് പുറത്തുപോകാൻ തീരുമാനിച്ചത്.

Read: ചരിത്രം കുറിക്കാൻ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; പ്രോമോ വീഡിയോ പുറത്ത്.

ഞാനൊരു കടുത്ത വിജയ് ആരാധകനാണ്, അറ്റ്ലീ പറഞ്ഞു. എട്ട് മാസം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ജവാൻ കോവിഡ് മൂലം താമസിച്ചുവെന്നും വർഷങ്ങളുടെ അധ്വാനത്തിന് ശേഷം ചിത്രം റിലീസിന് തയാറെടുക്കുകയാണെന്നും അറ്റ്ലീ കൂട്ടിച്ചേർത്തു. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ജവാൻ സെപ്റ്റംബർ ഏഴിന് മൂന്ന് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ചെയ്യും.

Read: വിജയ്‌യുടെ മകൻ ജേസൺ സംവിധായകനാകുന്നു; നിർമാണം ലൈക്ക പ്രൊഡക്ഷൻസ്

ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *