Breaking
Fri. Aug 15th, 2025

റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ച് കിംഗ് ഖാൻ്റെ ‘ജവാൻ’.

ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും, ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ മറികടന്നിരിക്കുകയാണ് ജവാൻ.

Read: വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ എനിക്കാവില്ല; തുറന്ന് പറഞ്ഞ് കിംഗ് ഖാൻ.

സെപ്റ്റംബർ ഏഴിന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആണ് തുടങ്ങിയത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിട്ടുണ്ട്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങളുടെ മികവുറ്റ സംയോജനമാകും ജവാൻ എന്ന് ഉറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രം ബോക്സോഫീസിൽ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ജവാന്റെ അണിയറപ്രവർത്തകർ.

Read: സൂപ്പർ സ്റ്റാറിന് ആദ്യം. ലാഭവിഹിതവും, ഇപ്പൊൾ ആഡംബരക്കാറും; സമ്മാനമായി നൽകി ജയിലർ നിർമാതാവ്.

റെക്കോഡ് ടിക്കറ്റ് ബുക്കിങ് അതിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ഈ അറ്റ്ലീ ചിത്രം സെപ്റ്റംബർ ഏഴിന് മൂന്ന് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനു വേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ ചെയുന്നത് പപ്പറ്റ് മീഡിയ ആണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *