Breaking
Fri. Aug 15th, 2025

തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക്; ആദ്യ ചിത്രം ‘പവി കെയർടേക്കർ’

തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണരംഗത്തേക്ക് കടക്കുന്നു. സംഘടനയുടെ ചെയർമാൻകൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമ ഏപ്രിൽ 26-ന് തിേയറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം. മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.ഫിയോകിന് കീഴിലുള്ള തിേയറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിേയറ്ററുകൾക്കും ചിത്രങ്ങൾ നൽകും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും.

READ: പൃഥ്വിയുടെ വില്ലന്‍ വേഷവും തുണയായില്ല; തിയ്യേറ്ററുകളിൽ 30 ശതമാനം ആളു മാത്രം….

വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അടുത്തിടെ ഫിയോക് നേതൃത്വം ഇടഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ പേരിലല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികൾ പറയുന്നു.പ്രൊഡ്യൂസർമാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയിൽ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാനേതൃത്വം പറയുന്നു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *