മലയാളത്തില്‍ നിലവിലെ ടോപ്പ് 5 ഗ്ലോബല്‍ ബോക്സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ റിലീസ് ചെയ്യപ്പെട്ടവയാണ്. അതിലെ മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ടവയും. ആ ലിസ്റ്റ് നിരന്തരം പുതുക്കപ്പെടുന്നുമുണ്ട് ഇപ്പോള്‍. ഏറ്റവുമൊടുവില്‍ സംഭവിച്ചിരിക്കുന്ന സ്ഥാനചലനം സൃഷ്ടിച്ചിരിക്കുന്നത് ഫഹദ് ഫാസില്‍ നായകനായ ആവേശമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നായ പുലിമുരുകനെ ആഗോള കളക്ഷനില്‍ മറികടന്നിരിക്കുകയാണ് ഫഹദ് ചിത്രം.145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസെങ്കില്‍ ആവേശം 150 കോടിയോട് അടുക്കുകയാണ്.
READ: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു.
ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ആവേശത്തിന്‍റെ ഇതുവരെയുള്ള ഗ്ലോബല്‍ ബോക്സ് ഓഫീസ് 148 കോടിയാണ്. പുലിമുരുകനെ മറികടന്നതോടെ കളക്ഷനില്‍ ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. മഞ്ഞുമ്മല്‍ ബോയ്സ്, 2018, ആടുജീവിതം എന്നിവയാണ് അവ. മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായിരുന്ന മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ആകെ നേട്ടം 241.10 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള 2018 175 കോടിയും മൂന്നാം സ്ഥാനത്തുള്ള ആടുജീവിതം 157 കോടിയുമാണ് നേടിയത്.