Breaking
Wed. Aug 13th, 2025

‘ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ്’; ഇന്റിമേറ്റ് രംഗത്തെ കുറിച്ച് ദർശന രാജേന്ദ്രൻ

വൈറസ്, സീ യു സൂൺ, ആണും പെണ്ണും, ഹൃദയം, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ജയ ഹേ, തുറമുഖം, പുരുഷപ്രേതം തുടങ്ങീ മലയാളത്തിലെയും അന്യ ഭാഷകളിലും കലാമൂല്യമുള്ള മികച്ച സിനിമകളുടെ ഭാഗമാണ് ഇന്ന് ദർശന രാജേന്ദ്രൻ. റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ‘പാരഡൈസ്’ ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആന്തോളജി ചിത്രമായ ‘ആണും പെണ്ണും’ എന്ന സിനിമയിലെ ആഷിഖ് അബു സംവിധാനം ചെയ്ത ‘റാണി’ എന്ന സെഗ്മെന്റിലെ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ദർശന രാജേന്ദ്രൻ. ഉണ്ണി. ആർ എഴുതിയ ‘പെണ്ണും ചെറുക്കനും’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു ചിത്രമൊരുക്കിയത്.

READ: ജനസംസാരത്തിൽ ചർച്ചയായി ‘സാത്താൻ’ ട്രെയിലർ; ചിത്രം ഉടൻ റിലീസിന്…

തന്റെ ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ് എന്നാണ് ദർശന പറയുന്നത്. സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നത് കൊണ്ട് തന്നെ തനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും ദർശന ചോദിക്കുന്നു.“ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോർട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ഏട്ടൻ പറഞ്ഞത്. ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു. ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാൻ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആൾക്കാരാണ്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാൻ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാൻ അങ്ങനെ തന്നെയാണ് ട്രീറ്റ്‌ ചെയ്തത്.

READ: സാത്താൻ സേവ പ്രമേയമാക്കി ഇൻവെസ്റ്റിഗഷൻ ത്രില്ലെർ “സത്താൻ” വരുന്നു; ചിത്രം ഉടൻ പ്രദർശനത്തിന് എത്തും…

ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്. അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്‌ദവുമെല്ലാം എന്റെ ടൂൾ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തിൽ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയിൽ യൂസ് ചെയ്യാൻ പറ്റും അങ്ങനെയെല്ലാം ഞാൻ ഉപയോഗിക്കും.എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ.

READ: സാത്താൻ സേവ പ്രമേയമാക്കി ഇൻവെസ്റ്റിഗഷൻ ത്രില്ലെർ “സത്താൻ” വരുന്നു; ചിത്രം ഉടൻ പ്രദർശനത്തിന് എത്തും…

കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചർച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും.” എന്നാണ് ദർശന പറഞ്ഞത്. നെക്സ്റ്റ് ഫോർട്ടീൻ മിനിറ്റ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദർശന ഇക്കാര്യങ്ങൾ പറഞ്ഞത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *