എറണാകുളം :നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. സിദ്ദിഖിന്‍റെ മൂത്ത മകനാണ് റാഷിൻ. ചലച്ചിത്ര താരമായ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന് ചെല്ലപ്പേരുള്ള റാഷിനെ കുറിച്ച് സിദ്ദിഖ് പല ഇന്‍റർവ്യൂകളിലും വാചാലനായിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാൽ സ്‌പെഷ്യൽ ചൈൽഡ് എന്നാണ് അദ്ദേഹം മകനെ വിളിച്ചിരുന്നത്. കഴിഞ്ഞവർഷം നടന്ന റാഷിന്‍റെ പിറന്നാൾ ആഘോഷം സിദ്ദിഖ് നവ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പടമുകൾ ജുമാ മസ്‌ജിദിൽ ഇന്ന് വൈകുന്നേരം നാലു മണിക്കാണ് കബറടക്കം.