Breaking
Fri. Aug 1st, 2025

ദളപതിയുടെ ഗോട്ടും (GOAT) കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ

ദളപതി വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്) ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.

READ: ജനസംസാരത്തിൽ ചർച്ചയായി ‘സാത്താൻ’ ട്രെയിലർ; ചിത്രം ഉടൻ റിലീസിന്…

ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

“വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ദളപതി വിജയിയുടെ അടുത്ത ചിത്രവും കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിജയിയുടെ 68-ാമത് ചിത്രമായ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന 25-ാമത്തെ സിനിമയാണ്. വെങ്കട് പ്രഭു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. അതോടൊപ്പം ഭാവിയിൽ ഇനിയും ഒരുപാട് സിനിമകളിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു”.

READ: ഹരികൃഷ്ണൻ നായകനായ ‘ഓർമ്മചിത്രം’ സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി

ഈ വാർത്തയെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ പ്രതികരണം ഇതായിരുന്നു.പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ൽ വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നുണ്ട്. വിജയ്യുടെ 50-ാം പിറന്നാൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *