Breaking
Fri. Aug 15th, 2025

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ഇഴ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

Read: മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ ദിനത്തിൽ നടന്നു.

ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ നാദിർഷയും ചേർന്നാണ്, ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ദ നേടിയിരുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ ആണ്. ക്യാമറ നിർവഹണം ഷമീർ ജിബ്രാൻ. എഡിറ്റിംഗ് ബിൻഷാദ്. ബി ജി എം ശ്യാം ലാൽ. അസോസിയേറ്റ് ക്യാമറഎസ് ഉണ്ണി കൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർബബീർ പോക്കർ.സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഎൻ ആർ ക്രിയേഷൻസ്.കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്,കിൽജി കൂളിയാട്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ.സൗണ്ട് മിക്സിങ്ങ്ഫസൽ എ ബക്കർ.സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ.മേക്കപ്പ് നിമ്മി സുനിൽ.കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ.സ്റ്റിൽസ് സുമേഷ്.ആർട്ട്‌ ജസ്റ്റിൻ.കോസ്റ്റ്യൂം ഡിസൈൻരഹനാസ് ഡിസൈൻ.ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല.ചിത്രം ജനുവരി 24 ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ റിലീസിന് എത്തുന്നു. പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *