Breaking
Sat. Aug 16th, 2025

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു..

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്നു നിർമിക്കുന്നസിനിമയിൽഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ. റിജിൻ ആർ ജെ യും, ശ്യാം മംഗലത്തും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ ഡോ. സതീഷ് ബാബു മഞ്ചേരി. പ്രൊഡക്ഷൻ മാനേജർ ചന്ദ്രൻ പട്ടാമ്പി.മേക്കപ്പ് നയന എൽ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി,സ്റ്റണ്ട് ബ്രൂസ്‌ലി രാജേഷ്, നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം പ്രീതി. സഹ സംവിധാനം മനോജ് പുതുച്ചേരി.അസിസ്റ്റന്റ് ഡയറക്ടർസ്. ജോസഫ് അഖിൽ,ജിതിൻ,സമീർ, ശരൺ. അർച്ചനപബ്ലിസിറ്റി ഡിസൈനർ റെജി ആന്റണിപി. ആർ. ഒ. എം കെ ഷെജിൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർകോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽഗൗതം ഹരിനാരായണൻ,

ദിവ്യ തോമസ് എന്നിവർ നായകനും, നായികയുമാവുന്നു. ട്രിനിറ്റി എലീസ പ്രകാശ്, ഒരു വൈഗ കെ സജീവ്, റെൻസി തോമസ്, ഗോപു ആർ കൃഷ്ണ ,സനോവർ, സുരേന്ദ്രൻ കാളിയത്ത്, നിസാർ മാമുക്കോയ , ഡോ. ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി, അരുൺ കുമാർ, പ്രഷീബ്, രാജേഷ് ബാബു, സായ് സായൂജ്യ്,

റക്കീബ്, വിപിൻ, അസനാർ, ബാദുഷ, ജീവാശ്രീ,പ്രീത ഹരിനാരായണൻ,പ്രമിത, മാസ്റ്റർ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. ഷോർണൂർ,ചെറുതുരുത്തി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *