Breaking
Tue. Mar 3rd, 2026

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ “സാത്താൻ” ആദ്യ ഗാനം റിലീസ് തിയതി പ്രഖ്യാപിച്ചു; ചിത്രം ഉടൻ റിലീസിന്…

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ജോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’.

അടുത്തിടെയാണ് ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായത്. ചിത്രം ഏപ്രിൽ ആദ്യ വാരം റിലീസിന് എത്തും.അടുത്തിടെ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് ട്രെയ്‌ലർ റീലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ജനശ്രദ്ധ നേടാൻ ട്രെയിലറിന് കഴിഞ്ഞു. ഇപ്പൊൾ ചിത്രത്തിലെ ആദ്യ ഗാനം നാളെ 15-03-2025 റിലീസ് ചെയ്യുന്നു. യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറങ്ങുന്നത്.

‘ഇരയ് തേടൽ’ ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാത്താൻ’. ചിത്രത്തിൻ്റെ തിരക്കഥയും കെ എസ് കാർത്തിക് തന്നെയാണ് നിർവഹിക്കുന്നത്.

Moviola Entertainments ആണ് ചിത്രം നിർമ്മിക്കുന്നത്.റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ etc തുടങ്ങിയവർ അഭിനയിക്കുന്നു.

ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, മ്യൂസിക് & ബി ജി എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആറ് ഓ: പി. ശിവ പ്രസാദ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *