മലയാളത്തിലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ‘സാത്താനിലെ’ ആദ്യ ഗാനം “പതിയെ നീ വരികേ” റിലീസ് ചെയ്തു. Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ സോങ്ങ് റീലീസ് ചെയ്തിരിക്കുന്നത്. കൃഷ്ണജിത് എസ് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സതീഷ് ജോസഫാണ്.

സംഗീതം വിഷ്ണു പ്രബോവാ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് കൃഷ്ണജിത്ത് എസ്. സോങ്ങ് റെക്കോഡിങ് സ്റ്റുഡിയോ, VOX ഗാരേജ് സ്റ്റുഡിയോ, ഷാർജ. ‘ഇരയ് തേടൽ’ ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാത്താൻ’. ചിത്രത്തിൻ്റെ തിരക്കഥയും കെ എസ് കാർത്തിക് തന്നെയാണ് നിർവഹിക്കുന്നത്. Moviola Entertainments ആണ് ചിത്രം നിർമ്മിക്കുന്നത്.

റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ etc തുടങ്ങിയവർ അഭിനയിക്കുന്നു.

ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആറ് ഓ: പി. ശിവ പ്രസാദ്. ചിത്രം ഏപ്രിൽ ആദ്യ വാരം റിലീസിന് എത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *