നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി ”പെരുസ് “മാർച്ച് 21-ന്.

നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ വേളയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന “പെരുസ് ” മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.

വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റർടൈയ്നർ തമിഴ് ചിത്രമാണ് “പെരുസ്”.

സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽകാർത്തികേയൻ എസ്,ഹർമൻ ബവേജ,ഹിരണ്യ പെരേരഎന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിർവഹിക്കുന്നു.അരുൺ ഭാരതി,ബാലാജി ജയരാമൻ എന്നിവരുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു.എഡിറ്റർ- സൂര്യ കുമാരഗുരു.വിതരണം-ഐ എം പി ഫിലിംസ്,പി ആർ ഒ- എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *