Breaking
Thu. Jan 15th, 2026

നമിതയെ ഞെട്ടിച്ച് മമ്മൂട്ടി; പുതിയ കോഫി ഷോപ്പിൽ സൂപ്പർതാരത്തിന്റെ സർപ്രൈസ് വിസിറ്റ്; ചിത്രങ്ങൾ

കഴിഞ്ഞ ദിവസമാണ് നടി നമിത പ്രമോദ് തന്റെ പുതിയ കോഫി ഷോപ്പിന് തുടക്കമിട്ടത്. പ്രവർത്തനം ആരംഭിച്ച് അടുത്ത ദിവസം നമിതയെ തേടി വലിയ സർപ്രൈസ് ആണ് എത്തിയത്. സൂപ്പർതാരം മമ്മൂട്ടിയാണ് നമിതയുടെ സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നമിത തന്നെയാണ് സന്തോഷം പങ്കുവച്ചത്.

‘‘നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മറ്റെന്തുവേണം. ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക. നിങ്ങളുടെ ഹൃദയം തിളക്കമേറിയതാണ്.- എന്നാണ് നമിത കുറിച്ചത്. കഫെയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും നമിത പങ്കുവച്ചു. നടൻ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.

കൊച്ചി പനമ്പളളി നഗറിലാണ് നമിത പുതിയ റസ്റ്ററന്റ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയാളത്തിലെ താരസുന്ദരിമാർ ചേർന്നാണ് കഫെ ഉദ്ഘാടനം ചെയ്തത്. അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവർ ചേർന്നായിരുന്നു ഉദ്ഘാടനം. നമിതയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *