
28 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകർ. തോമാചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയിൽ കാണാൻ സാധിച്ചതും തീയേറ്ററിൽ അന്ന് കാണാൻ കഴിയാതെ പോയവർക്കും ഒരു ഞെട്ടൽ തന്നെ സിനിമ സമ്മാനിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ പക്ഷം.
സിനിമ കണ്ടിറങ്ങിയ ഓരോ ആരാധകനും തീയേറ്ററിൽ നിന്ന് ആവേശത്തോടെ പുറത്ത് വരുമ്പോൾ ടെലിവിഷൻ സ്‌ക്രീനിൽ എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് കണക്ക് പോലും ഇല്ലാത്ത ചിത്രം മോഹൻലാൽ എന്ന നടന്റെ ഇപ്പോഴത്തെ സമയത്ത് ഗുണം തന്നെയെന്ന് തർക്കമില്ല.
ആട് തോമയുടെ റയ്ബൻ ഗ്ലാസിനെ ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ എന്നാണ് ആരാധകരുടെ ചോദ്യം. റയ്ബൻ ഗ്ലാസും വെച്ച് ചുവന്ന ഷർട്ടും ധരിച്ച് ആരാധകർ തീയേറ്ററിൽ നിറഞ്ഞപ്പോൾ 28 വർഷങ്ങൾ കഴിഞ്ഞും ഇന്നും ചിത്രത്തിലെ ഓരോ ഡയലോഗും വേഷങ്ങളും ആരാധകർക്ക് ഹൃദ്ധ്യസ്ഥമാണ്. അത് തന്നെയാണ് സ്ഫടികത്തിന്റെ വിജയവും.
