ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ. കഴിഞ്ഞദിവസം ഡോക്ടർ റോബിന്റെയും ഫാഷൻ ഡിസൈനറായ ആരതിയുടെയും വിവാഹനിശ്ചയം ആയിരുന്നു.

ആരതി തന്നെ ഡിസൈൻ ചെയ്ത വില കൂടിയ കൂടിയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ഇരുവരും എത്തിയത്.

വളരെയധികം ആർഭാടത്തോടെ നടന്ന വിവാഹ ചടങ്ങിൽ ആദ്യമായി മീഡിയക്ക് മുമ്പിൽ മനസ്സ് തുറക്കുകയായിരുന്നു ഡോക്ടർ റോബിന്റെ അമ്മ. ആരതിയെ കുറിച്ച് ചോദിച്ചപ്പോൾ,“ആരതി വളരെ നല്ല കുട്ടിയാണെന്നും എനിക്ക് എന്റെ സ്വന്തം മോളെ പോലെ ആണെന്നും” ആണ് ഡോക്ടർ റോബിന്റെ അമ്മ മീഡിയയോട് പറഞ്ഞത്.

റോബിന്റെ അമ്മയും എനിക്ക് എന്റെ സ്വന്തം അമ്മയെപ്പോലെ ആണെന്നും ഞങ്ങൾ എല്ലാ വിശേഷങ്ങളും തമ്മിൽ പങ്കുവയ്ക്കാറുണ്ടെന്നും ആരതിയും പറഞ്ഞു.പഠനകാലത്ത് രാവിലെ മൂന്നര മണിക്ക് തന്നെ വിളിച്ചെഴുന്നേൽപ്പിച്ച് അമ്മ പഠിപ്പിക്കാറുണ്ടായിരുന്നു എന്ന് വളരെ കളിചിരിയോടെയാണ് റോബിൻ പറഞ്ഞത്.

ബിഗ് ബോസിലെ ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരായിരുന്നു എന്ന മീഡിയയുടെ ചോദ്യത്തിന് എന്റെ മോൻ തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി എന്നും, മകൻ പുറത്തായതിനു ശേഷം ഞാൻ എപ്പിസോഡ് കണ്ടിട്ടില്ല എന്നും ഡോക്ടർ റോബിന്റെ അമ്മ വെളിപ്പെടുത്തി. എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ വലിയൊരു പങ്ക് എന്റെ അച്ഛനും അമ്മയ്ക്കും തന്നെയാണെന്ന് ഡോക്ടർ റോബിൻ മീഡിയയോട് തുറന്ന് പറഞ്ഞു.
Leave a Reply