Breaking
Fri. Aug 1st, 2025

സുബി സുരേഷിൻറെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

നിലവിൽ ആലുവയിലെ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നപടികൾക്ക് ശേഷം വീട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

അന്തരിച്ച സിനിമ സീരിയൽ ഹാസ്യ താരം സുബി സുരേഷിൻറെ ശവ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ട നടക്കും. 10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷം. 3.00 മണിക്ക് ചേരാനല്ലൂർ സ്മശാനത്തിലായിരിക്കും ചടങ്ങുകൾ.

നിലവിൽ ആലുവയിലെ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നപടികൾക്ക് ശേഷം വീട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. . കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. മിനി സ്ക്രീനിലും സുബി വേഷമിട്ടിട്ടുണ്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *