എമ്പുരാൻ ഉടനെ വരുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ദ്രജിത്ത്.
മോളിവുഡ് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഇതിനെ സംബന്ധിച്ച് തനിക്ക് അറിയിപ്പ് കിട്ടിയെന്നും, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാനെന്നും ഇന്ദ്രജിത്ത് പറഞ്ഞു.…