വാഗതനായ ആദിൽ അഷ്റഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ പ്രണയ ചിത്രമാണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.’ പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു മനോഹര ചിത്രമാണിത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന എന്ന നായിക നടിയുടെ ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് ഈ സിനിമ. ഷറഫുദ്ദീനും ഭാവനയുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജിമ്മി, നിത്യ എന്നീ കഥാപാത്രങ്ങളാണ് ഷറഫുദ്ദീനും ഭാവനയും സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജിമ്മിയുടെ അനിയത്തിയായ അഭിനയിക്കുന്ന മറിയം എന്ന സാനിയ റാബി യിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ഡിപ്രഷൻ ബാധിച്ച യൗവനത്തിൽ ജിമ്മിക്ക്‌ കിട്ടിയ സമ്മാനമാണ് മറിയമെന്ന അനുജത്തി. ഇതിനിടയിൽ കൗമാരക്കാലത്തെ തന്റെ പഴയ കാമുകിയായ നിത്യയെ കാണുകയാണ് ജിമ്മി. നിത്യയെ കാണുന്ന മാത്രയിൽ ഉറവ വറ്റാത്ത തന്റെ പഴയ പ്രണയത്തെ വീണ്ടും തന്നിലേക്ക് ചേർക്കാൻ വെമ്പുകയായിരുന്നു ജിമ്മി.

ഇതേസമയം ഗാർഹിക പീഡനമെന്ന കാരാഗ്രഹത്തിൽ കിടന്നു ശ്വാസം മുട്ടുകയായിരുന്നു നിത്യ. പ്രണയമാണ് ഇതിലെ പ്രധാന പ്രമേയം എങ്കിലും സ്വാതന്ത്ര്യം എന്ന ആശയം കൂടി ആവിഷ്കരിച്ചിരിക്കുകയാണ് ആദിൽ എന്ന സംവിധായകൻ. ദുരന്തപൂർണ്ണമായ വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്ക് ആ കൂട് പൊട്ടിച്ചെറിഞ്ഞ് ചിറകു വീശി പറക്കാനുള്ള ഒരു പ്രചോദനം കൂടിയാണ് ഈ ചിത്രം. വിവാഹമോചിതരായ പെൺകുട്ടികൾ, ജീവിതം ഇനി ഇല്ല എന്ന് വിഷമിച്ച് ഇരിക്കേണ്ടവരല്ലെന്നും അവർക്ക് ഇനിയും ജീവിതമുണ്ട് എന്ന് നമുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണിത്. നിത്യയുടെയും ജിമ്മിയുടെയും പ്രണയത്തിന് പുറമേ മറിയത്തിന്റെയും ജിമ്മിയുടെയും പകരം വെക്കാനാകാത്ത സഹോദര ബന്ധവും ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും. വളരെ കർക്കശക്കാരനായ ജിമ്മിയുടെ വാപ്പയായി ഇതിൽ അഭിനയിക്കുന്നത് നടൻ അശോകനാണ്. സിനിമയുടെ ഒഴുക്കിനനുസരിച്ചുള്ള മനോഹരമായ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയത് സംവിധായകൻ ബിജിബാലാണ്. വളരെ ലളിതമായി അവതരിപ്പിച്ച ഈ പ്രണയ ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

കൂടുതൽ സിനിമാ റിവ്യൂസ് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

Spread the love

Leave a Reply

Your email address will not be published. Required fields are marked *