ട്രോളുകളുടെ പെരുമഴയിൽ നനഞ്ഞ താരമാണ് ഗായത്രി സുരേഷ്. മറ്റു പുതുമുഖ നടിമാരെ അപേക്ഷിച്ചു ട്രോളന്മാരുടെ പ്രിയപ്പെട്ട നായിക ആയിരുന്നു ഗായത്രി. ‘ജമ്‌നാ പ്യാരി‘ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. ഇതുകൂടാതെ താരം ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ഇന്റർവ്യൂവിലും ഒക്കെ തൃശ്ശൂർ ശൈലിയിലാണ് താരം സംസാരിക്കാറുള്ളത്.
ട്രോളുകളിൽ നിന്നും ഒരു ഇടവേള കിട്ടിയെങ്കിലും ഇപ്പോൾ ഇതാ താരത്തിന്റേതായി ഒ ടി ടി യിൽ റിലീസ് ആയിരിക്കുന്ന തെലുങ്ക് സിനിമയിലെ ഗായത്രിയുടെ ഡബ്ബിങ് ആണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. തൃശ്ശൂർ ശൈലിയിൽ തെലുങ്ക് സംസാരിക്കുന്ന ഗായത്രിയാണ് ട്രോളന്മാർ ട്രോളുന്നത്.
എന്നാൽ ഗായത്രി ഇത് നിഷേധിക്കുന്നില്ല, താൻ തൃശൂർ ശൈലിയിൽ തന്നെയാണ് തെലുങ്ക് സംസാരിച്ചതെന്ന് ബിഹൈണ്ട് വുഡ്‌സ് ആയിട്ടുള്ള അഭിമുഖത്തിൽ ഗായത്രി പറഞ്ഞിരുന്നു.
Also Read: ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.
തന്റെ തൃശൂർ ശൈലിയിലുള്ള തെലുങ്ക് അവിടെയുള്ളവർക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ മൂന്ന് തെലുങ്ക് സിനിമ ചെയ്തു അതിൽ ഒരെണ്ണം താനാണ് ഡബ് ചെയ്തത് എന്നും ഗായത്രി പറഞ്ഞു മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിച്ചപ്പോൾ ഈ സ്ലാങ്ങ് കിട്ടുന്നില്ല എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. സ്വന്തമായി ഡബ് ചെയ്താൽ മാത്രമേ അഭിനയത്തിന് പൂർണ്ണത വരുകയുള്ളൂ എന്നാണ് ഗായത്രി അഭിപ്രായപ്പെട്ടത്. താൻ സിനിമയിൽ വരുന്നതിനോട് തന്റെ വീട്ടുകാർക്ക് പ്രത്യേകിച്ചും അച്ഛന് താല്പര്യം ഉണ്ടായിരുന്നില്ല.
Also Read: വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.
ഞാൻ സിനിമയിലേക്ക് വന്നാൽ അച്ഛൻ മരിക്കും എന്ന് വരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല സിനിമാലോകം പെൺകുട്ടികൾക്ക് സേഫ് അല്ല എന്ന ചിന്തയാണ് അച്ഛന് അങ്ങനെ ഒരു അഭിപ്രായം തോന്നിയത്. എന്നാൽ ഞാൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും അതുകൊണ്ടുതന്നെ ഇനി മറ്റൊരു മാർഗ്ഗവുമില്ലെന്നു മനസ്സിലാക്കി അച്ഛനും അമ്മയും കൂടെ നിൽക്കുകയായിരുന്നു.
ആദ്യമൊക്കെ സിനിമയിൽ തന്റെ ഒപ്പം അച്ഛനും ഷൂട്ടിങ്ങിന് വരുമായിരുന്നു. എന്നാൽ രണ്ടാമത്തെ സിനിമയായപ്പോൾ താൻ തനിച്ച് പോകാൻ തുടങ്ങി. വരുന്ന ട്രോളുകൾക്കെതിരെ ഗായത്രി സുരേഷ് മറുപടി നൽകിയിട്ടില്ല.
Also Read: മലയാള സിനിമ കൾച്ചറിനെ വിമർശിച്ച് നടി സംയുക്ത. താരം പറഞ്ഞതിൽ കഴമ്പുണ്ടെന്ന് പ്രേക്ഷകർ.
ട്രോളുകൾക്കെതിരെ താരത്തിന് പിന്തുണ നൽകിക്കൊണ്ട് ഒത്തിരി പ്രേക്ഷകർ മുന്നോട്ട് വരുന്നുണ്ട്. സത്യസന്ധമായി സംസാരിക്കുന്ന നടിയെ ട്രോളുന്നതിന്റെ ഒരു ആവശ്യവുമില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
[…] […]