ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ബാല ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു.
കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന് ഉണ്ടായ ആരോഗ്യ പ്രശ്നമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാരണം. ബാല ഐ സി യു വിൽ തുടരുന്നു.
Also Read: ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.
സോഷ്യൽ മീഡിയയിൽ സജീവമായ ബാല ഏറെ നാളുകൾക്കു ശേഷം മലയാള സിനിമാ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു.ബാല ആതുരസേവന രംഗത്ത് സജീവമായിരുന്നു.
കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടി മോളി കണ്ണമാലിക്ക് ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെ ബാല സഹായം നൽകിയിരുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
[…] Also Read: നടൻ ബാല ആശുപത്രിയിൽ. […]