നയന്‍താര തൻ്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചത്.
നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞിരുന്നില്ല. അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്‍താരയുടെ തോളില്‍ പിടിച്ചിരുന്നു.
ALSO READ: സാമന്തയുടെ ‘ശാകുന്തളം’ ട്രെയിലർ പുറത്ത്.
അവരുടെ കൈ തട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി ട്രെയ്ന്‍ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും എത്തി. വിടാതെ തന്നെ പിന്തുടരുന്ന ക്യാമറകണ്ണുകള്‍ കണ്ട് നയന്‍താര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകര്‍ത്തിയ ഒരാളോട് ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്‍താര വാണിങ് നല്‍കി.
ക്ഷേത്ര ദര്‍ശനത്തില്‍ അനുഭവപ്പെട്ട പിരിമുറുക്കവും ജനത്തിരക്ക് കാരണവുമായിരിക്കാം നയന്‍താരയ്ക്ക് ദേഷ്യം വന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. ആരാധന കൊണ്ട് പിന്നാലെ കൂടിയവരോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങളുടെ ഇരട്ടകുട്ടികളുടെ പേര് നയന്‍താരയും വിഘ്‌നേഷ് ശിവനും വ്യക്തമാക്കിയത്. ഉയിരും ഉലകും എന്ന് വിളിക്കുന്ന മക്കളുടെ പേര് ഉയിർ രുദ്രനിൽ എന്‍. ശിവ എന്നും ഉലക ദൈവിക് എന്‍. ശിവ എന്നുമാണ് ഇട്ടിരികുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക